Wednesday February 19th, 2020 - 8:17:pm
topbanner

ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും

Anusha unni
ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകള്‍ വരാന്‍ സാധ്യത കുറവായതിനാല്‍ അമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്ത് വര്‍ഷത്തിന് മുന്‍പ് നടന്ന വാഹനാപകടത്തില്‍ ഭര്‍ത്താവും മകനും മരിച്ചതിന് ശേഷം ഇവര്‍ പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. അതുകൊണ്ട് മനഃശാസ്ത്ര ഉദ്യേഗസ്ഥരെ ഉള്‍പ്പെടുത്തണം എന്നാണ് പോലീസിന്റെ ആവശ്യം.

അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ മുറിവുകളില്ലായിരുന്നു. കുഴഞ്ഞ് വീണതാണോ ബലപ്രയോഗത്തിലൂടെ തള്ളിയിട്ടാതാണോ എന്ന് അറിയില്ല. ഈ കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് അമ്മടെ ചോദ്യം ചെയ്യുന്നത്.

English summary
jagi john's mother will question
topbanner

More News from this section

Subscribe by Email