Monday October 21st, 2019 - 3:06:am
topbanner

ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

JB
 ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ കുര്യാക്കോസ് മാര്‍ തെയോഫിലസ്. ഇടതു മുന്നണിയുടെ ഭാഗത്തുനിന്നും നീതിപുര്‍വ്വമായ സമീപനമാണ് യാക്കോബായ സഭയോട് ഉണ്ടായിട്ടുള്ളത്. സഭാ തര്‍ക്കത്തില്‍ അല്‍പ്പമെങ്കിലും നീതി നേടിത്തരാന്‍ സഭയ്‌ക്കൊപ്പം നിന്നവരെയാണ് പിന്തുണയ്ക്കുകയെന്നും മാര്‍ തെയോഫിലസ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നല്‍കിയ പിന്തുണ തുടരുമോ എന്ന ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ആരാണ് നീതി നേടിത്തരാന്‍ സഭയ്‌ക്കൊപ്പം ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സഭയ്ക്ക് എതിരാണെന്ന് പറയുന്നില്ല. എല്ലാല്‍ തര്‍ക്ക പ്രശ്‌നത്തില്‍ ചില കക്ഷികളുടെ നിസംഗതയും നിശബ്ദതയും പ്രതിഷേധാര്‍ഹമാണ്. ചില കേസുകള്‍ വരുമ്പോള്‍ സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്ന് പറയുന്നവരാണ് മിണ്ടാതിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

സഭാ വിശ്വാസപ്രകാരമുള്ള ശവ സംസ്‌കാരത്തിനുപോലും അവസരം നിഷേധിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 24ന് രാവിലെ 8 മുതല്‍ രാത്രി 8 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉപവാസ സമരം നടത്തും. ശ്രേഷ്ഠ ബാവയും മെത്രാപോലീത്തമാരും വൈദികരും വിശ്വാസികളും സമരത്തില്‍ പങ്കെടുക്കും.

English summary
jacobaya sabha support ldf in by election
topbanner

More News from this section

Subscribe by Email