Friday January 24th, 2020 - 10:27:pm
topbanner

സി.പി.ഐ.എം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം പ്രാര്‍ത്ഥന; സത്യാവസ്ഥ ഇതാണ്

JB
സി.പി.ഐ.എം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം പ്രാര്‍ത്ഥന; സത്യാവസ്ഥ ഇതാണ്

കോഴിക്കോട്:സി.പി.ഐ.എം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു.പാര്‍ട്ടി ഓഫീസില്‍ പ്രാര്‍ത്ഥ നടത്തുന്നവരുടെ പോസ്റ്റ് ചെയ്തായിരുന്നു പ്രചാരണം.എന്നാല്‍ ഈ പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നാണ് അന്‍ഷാദ് മുണ്ടയ്ക്കല്‍ എന്നയാള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഞാന്‍ ഒരു ഘഉഎ കാരന്‍ അല്ലാ... അതിന്റെ അനുഭാവിയും അല്ലാ എന്ന് മാത്രമല്ല വ്യക്തമായ ആശയപരമായ പല വിയോജിപ്പുകളും ഉള്ള ഒരാളാണ് എന്നത് എന്നെ അറിയുന്ന എല്ലാവര്‍ക്കും അറിയാം .. എങ്കിലും അവരെ കുറിച്ച് സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ എന്തിനു കൂട്ടു നില്‍ക്കണം... അവരെ കുറിച്ച് നുണ പ്രചരണം നടത്തലല്ല പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു... ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രജരിപ്പിക്കുന്ന എന്റെ നാട്ടിലെ ചില ഫോട്ടോസ് ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്...
എന്റെ നാട്ടിലെ അതായത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മുടിക്കലിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രളയ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം 17-8-2019ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു അതില്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പെടും...
വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുന്‍പായി ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു പ്രാര്‍ത്ഥന നടത്താന്‍ ഉദ്ദേശിച്ചിരുന്നു നാട്ടുകാര്‍ സമാഹരിച്ച ഈ സാദനങ്ങള്‍ എല്ലാം ക്ലബ്ബില്‍ ആണ് സൂക്ഷിച്ചിരുന്നത്... അവിടെ എല്ലാവര്‍ക്കും ഒത്തൊരുമിച്ചു ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് കസേരകള്‍ ഇട്ട് അവിടെ വച്ച് പ്രാര്‍ത്ഥന നടത്തിയത്..ഈ ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ സാധങ്ങള്‍ തൂകുന്ന ത്രാസ്സ് കാണാം ... ഈ സമയത്ത് അവിടെ കോണ്‍ഗ്രസ്/ ലീഗ് പ്രവര്‍ത്തകര്‍ ഒകെ ഉണ്ടായിരുന്നു അവരാരും പറഞ്ഞില്ല പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രാര്‍ത്ഥന നടത്തണ്ട എന്നത് കാരണം ആ മഹല്ലിലെ ഇമാം രാത്രി ദുആക്ക് വരുമ്പോള്‍ റോട്ടില്‍ നിര്‍ത്തി ദുആ ചെയ്യിപ്പിക്കുന്നത് ഒരു ബഹുമാനകുറവ് ആണ് അത് ശെരിയല്ല എന്നതില്‍ അവര്‍ക്ക് നല്ല ബോധം ഉണ്ടായിരുന്നു...
ഈ പ്രാര്‍ത്ഥനയുടെ ചിത്രങ്ങളെടുത്താണ് ഇജകങ പാര്‍ട്ടി ഓഫീസില്‍ ഫാതിഹ ഓതുന്നുവെന്ന രീതിയില്‍ ചില സാമൂഹ്യ കുത്തിതിരിപ്പ് സംഘ ദ്രോഹികള്‍ നവമാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തുന്നത്....അതിപ്പോ ഏത് പാര്‍ട്ടിയിലും കാണുമല്ലോ സ്വന്തം പാര്‍ട്ടിയുടെ നല്ല വശങ്ങള്‍ കാണിക്കുന്നതിനെക്കാള്‍ മറ്റു പാര്‍ട്ടികളുടെ കുറ്റവും കുറവും പിന്നെ നുണ പ്രജരണവും നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സൈബര്‍ തെണ്ടികള്‍ ഞാന്‍ അതിനെ അത്രെ കാണുന്നുള്ളൂ....

'പറയാന്‍ മടിക്കുന്ന നാവും ഉയരാന്‍ മടിക്കുന്ന കയ്യും
ഇത് ഷെയര്‍ ചെയ്യാന്‍ മടിക്കുന്ന വിരലും അടിമ ത്തതിന്റെതാണ്...' ??

അന്‍ഷാദ് മുണ്ടക്കല്‍

Read more topics: islam prayer, cpm office,
English summary
islam prayer cpm office
topbanner

More News from this section

Subscribe by Email