Saturday May 30th, 2020 - 5:20:pm

ഗവർണറെ തള്ളി ഇർഫാൻ ഹബീബ്: രാഷ്ട്രപതിയെക്കാൾ ചെറുതാണ് ഗവർണർ

Anusha Aroli
ഗവർണറെ തള്ളി ഇർഫാൻ ഹബീബ്:  രാഷ്ട്രപതിയെക്കാൾ ചെറുതാണ് ഗവർണർ

കണ്ണൂര്‍: കണ്ണൂരിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ കേരളാ ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് ചരിത്രകാരൻ ഡോ. ഇർഫാൻ ഹബീബ്. തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് തന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താവക്കര ക്യാംപസിൽ ചരിത്ര കോൺഗ്രസിൽ പങ്കെടുത്തു കൊണ്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദവും അദ്ദേഹം തള്ളി. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ല. അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും ഇർഫാൻ ഹബീബ് വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടന്നപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരു വിധത്തിലുള്ള പ്രോട്ടോക്കോള്‍ പ്രശ്‌നവും ഉണ്ടായിട്ടില്ല. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോള്‍ പ്രശ്‌നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനിടെ ചരിത്ര കോൺഗ്രസിൽ സംസാരിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ ഡോ. ഇർഫാൻ ഹണിബിനെ പിന്തുണച്ച് സംസാരിച്ചു.ആധുനിക ഇന്ത്യ വെല്ലുവിളി നേരിടുന്ന കാലത്ത് ഇർഫാൻ ഹബീബിനെപ്പോലുള്ളവരുടെ പ്രസക്തി വലുതാണെന്നും ജലീൽ പറഞ്ഞു.

English summary
irfan habeeb against governer arif muhammed khan
topbanner

More News from this section

Subscribe by Email