Sunday December 15th, 2019 - 9:03:pm
topbanner

അത്താണി കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്നാട്ടില്‍ എത്തി

jb
 അത്താണി കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്നാട്ടില്‍ എത്തി

നെടുമ്പാശേരി അത്താണി കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. കൊലപാതകത്തിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെടുമ്പാശേരി അത്താണിയില്‍ നടുറോഡില്‍ കൊലപാതകം നടത്തിയ മുഖ്യപ്രതികളായ വിനു, ലാല്‍ കിച്ചു, ഗ്രിന്റെഷ് എന്നിവരെ പിടികൂടാനാണ് 10 പേരടങ്ങുന്ന പൊലീസ് സംഘം തമിഴ്നാട് എത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് പ്രതികള്‍ കടന്നരിക്കാം എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ പിടിയിലായ 5 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ട കാര്യം പൊലീസിന് വ്യക്തമായത്.

കോയമ്പത്തൂരിലെ ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് വിനുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ലൈസന്‍സില്ലാത്ത തോക്കും പ്രതികളുടെ പക്കലുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

അതേസമയം അത്താണിയില്‍ ഇനിയും ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത്താണി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിലെ പലരും ഇപ്പോള്‍ ഒളിവിലാണെന്നും ഇവര്‍ പിന്നീട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

 

English summary
investigation team moving to tamilnadu on athani case
topbanner

More News from this section

Subscribe by Email