Saturday May 30th, 2020 - 6:10:pm

തീപിടിത്തത്തന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച; പാരഗണ്‍ കെട്ടിടം പൊളിച്ച് നീക്കണംമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

JB
തീപിടിത്തത്തന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച; പാരഗണ്‍ കെട്ടിടം പൊളിച്ച് നീക്കണംമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തെ നടുക്കിയ പാരഗണിന്റെ എറണാകുളത്തെ റീജണല്‍ ആസ്ഥാനത്തെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി അന്വേഷണ റിപ്പോര്‍ട്ട്. ഇലക്ട്രിക് പാനല്‍ ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. എന്നാല്‍ പൂര്‍ണമായും കത്തി നശിച്ച കെട്ടിടത്തിന് ബലശയം സംഭവിച്ചെന്നും പൊളിച്ച് നീക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീപിടിത്തത്തന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യാതൊരു അനുമതിയും കൂടാതെ കെട്ടിടത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തീപിടിത്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. 15 മീറ്ററായിരുന്നു കെട്ടടത്തിന് ലഭിച്ച അനുമതി. എന്നാല്‍ പലതവണകളായി ഇത് 22 മീറ്റര്‍ വരെ ഉയര്‍ത്തി. കെട്ടിടത്തില്‍ അഗ്‌നിശമന സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല എന്നതും തീപിടിത്തത്തെ നിയന്ത്രിക്കുന്നതിന് തടസമായി.

കോട്ടയം, എറണാകുളം മേഖല ഫയര്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ഫയര്‍ ആന്‍ഡ് സേഫ്റ്റി മേധാവിയ്ക്കും എറണാകുളം ജില്ല ഭരണകൂഢത്തിനും കൈമാറി. കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ അനുമതിയില്ലയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

രാവിലെ പതിനൊന്നരയോടെ തീപിടിച്ച കെട്ടിടം മണിക്കൂറുകളോളം നിന്ന് കത്തി. രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്റെ പുറകുവശത്ത് നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ താഴത്തെ നിലയൊഴികെ മറ്റെല്ലാ നിലകളിലേക്കും തീപടര്‍ന്നിരുന്നു.

 

English summary
investigation report about kochi fire
topbanner

More News from this section

Subscribe by Email