Saturday February 29th, 2020 - 10:08:am
topbanner

ഇന്ത്യയിലെ ആദ്യ ഹൈടെക് വിദ്യഭ്യാസ സംസ്ഥാനം കേരളമാകും: മന്ത്രി സി.രവീന്ദ്രനാഥ്

fasila
ഇന്ത്യയിലെ ആദ്യ ഹൈടെക് വിദ്യഭ്യാസ സംസ്ഥാനം കേരളമാകും: മന്ത്രി സി.രവീന്ദ്രനാഥ്

മലപ്പുറം: ഇന്ത്യയിലെ ആദ്യ ഹൈടെക് വിദ്യഭ്യാസ സംസ്ഥാനം കേരളം ആകുമെന്നും 2019 ജൂണ്‍ അധ്യയന വര്‍ഷത്തില്‍ തന്നെ സംസ്ഥാനത്തെ 141 അന്താരാഷ്ട്ര പൊതുവിദ്യാലയങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.സ്‌കൂളിലെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ 2019 ജൂണിന് മുമ്പായി എല്ലാ എല്‍.പി യു.പി വിദ്യാലയങ്ങളും ഹൈടാക്കാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കഴിവുള്ള അധ്യാപകരാണ് പൊതുവിദ്യാലയങ്ങളില്‍ ഉള്ളത്.പരിശീലനം കഴിയുന്നതോടെ അന്താരാഷ്ട്ര തലത്തിലെ അധ്യാപകരായി ഇവര്‍ മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാഠ്യപദ്ധതിയും ആധുനികവത്കരിക്കുകയാണ്. പുതിയ തലത്തിലേക്ക് ഏറ്റവും ആധുനികവും ലോക നിലവാരവുമുള്ള പാഠ്യപദ്ധതി സംസ്ഥാനത്ത് കൊണ്ടുവരികയാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര നിലവാരത്തില്‍ പൊതുവിദ്യാലയങ്ങള്‍ ഉയര്‍ത്തുകയാണെന്നും മാറ്റങ്ങള്‍ കാറ്റിന്റെ വേഗതയില്‍ പൂര്‍ത്തികരിക്കുകയാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇനി വരുന്ന അധ്യായ വര്‍ഷത്തില്‍ എല്ലാവരും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. പൊതു വിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കേരള ഗവണ്‍മെന്റ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാലയമാണ് മൂക്കുതല പി.സി.എന്‍.ജി. എച്ച്.എസ്. സ്‌കൂള്‍.

ചടങ്ങില്‍ സ്‌കൂളിന്റെ സ്ഥാപകനും നാടിന്റെ ഗുരുനാഥനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിനെ സ്പീക്കറും വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.എം.ബി ഫൈസല്‍ അധ്യക്ഷനായ ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍, കെ.കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ആലംകോട് ലീലാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Read more topics: minister, C. Raveendranath,
English summary
india's first Hi-Tech education state kerala: C. Raveendranath
topbanner

More News from this section

Subscribe by Email