Wednesday April 1st, 2020 - 1:06:am
topbanner

കരുണ സംഗീത നിശ: പരിപാടി സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് ഇംപ്രസാരിയോ സിഇഒ

suji
 കരുണ സംഗീത നിശ: പരിപാടി സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് ഇംപ്രസാരിയോ സിഇഒ

സംഗീത മേള സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് ഇംപ്രസാരിയോ സിഇഓ ഹരീഷ് ബാബു പൊലീസിന് മൊഴി നല്‍കി. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത മേളയ്ക്ക് സ്‌പോണ്‍സര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ മേളയുടെ ടിക്കറ്റിലും നോട്ടീസിലുമെല്ലാം നിരവധി കമ്പനികളുടെ ലോഗോയും വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സ്‌പോണ്‍സര്‍മാര്‍ അല്ലെങ്കില്‍ എന്തിന് കമ്പനികളുടെ പേരും ലോഗോയും നോട്ടീസില്‍ ഉപയോഗിച്ചു എന്നാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പരാതിയില്‍ ഉന്നയിച്ചിരുന്നത് . ഈ സാഹചര്യത്തിലാണ് സംഗീതമേളയുമായി സഹകരിച്ച വിവിധ കമ്പനികളുടെ പ്രതിനിധികളില്‍ നിന്ന് മൊഴിയെുടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പബ്ലിസിറ്റിയും ലൈറ്റ് ആന്റ് സൗണ്ടും പ്രിന്റ് ആന്റ് ചാനല്‍ പബ്ലിസിറ്റിയും ചെയ്ത ഏജന്‍സികളെല്ലാം സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു. അതുകൊണ്ടാണ്, ഇംപ്രസാരിയോ, പോപ്പ്‌കോണ്‍, മീഡിയാകോണ്‍, റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, റെഡ് എഫ്എം എന്നിങ്ങനെ സഹകരിച്ചവരുടെയെല്ലാം ലോഗോ വച്ച് പാര്‍ട്‌ണേഴ്‌സ് എന്ന് കത്തുകളിലും ടിക്കറ്റുകളിലും പാസ്സുകളിലും രേഖപ്പെടുത്തിയതെന്നാണ് സംഘാടകരും പറയുന്നത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് മേളയുടെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വഹിച്ച ഇംപ്രസാരിയോയുടെ സിഇഒ ഹരീഷ് ബാബുവിനെ കമീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തിയത്. മേളയ്ക്ക് ഒരു വിധത്തിലുമുള്ള സ്‌പോണ്‍സര്‍ഷിപ്പും നല്‍കിയിട്ടില്ലെന്ന് ഹരീഷ് ബാബു മൊഴി നല്‍കി. നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ഈടാക്കിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

വരും ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ സഹകരിച്ചവരുടെ മൊഴി ശേഖരിക്കും. വിവാദങ്ങള്‍ക്ക് മറുപടിയെന്ന വിധത്തില്‍ സംഘാടകര്‍ കഴിഞ്ഞ ദിവസം വിശദമായ ഫേസ് ബുക്ക് വീഡിയോ ഇട്ടിരുന്നു. 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്നും മേള സാമ്പത്തികമായി പരാജയമായിരുന്നുവെന്നും സംഘടകര്‍ പറയുന്നു.

 

 

English summary
impressario ceo about karuna music foundation
topbanner

More News from this section

Subscribe by Email