Friday December 13th, 2019 - 11:26:am
topbanner

സരിതയുമായി സൂപ്പര്‍ താരത്തിന്റെ ബന്ധം; ദൃശ്യങ്ങള്‍ ഗണേഷിന്റെ പക്കലുണ്ട് ; ഒരാള്‍ ഗണേഷിനായി വോട്ട് ചോദിക്കാനെത്തിയെന്നും ബിജു

suji
സരിതയുമായി സൂപ്പര്‍ താരത്തിന്റെ ബന്ധം; ദൃശ്യങ്ങള്‍ ഗണേഷിന്റെ പക്കലുണ്ട് ; ഒരാള്‍ ഗണേഷിനായി വോട്ട് ചോദിക്കാനെത്തിയെന്നും ബിജു

ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ എഴുതിയ കത്തില്‍ ഗുരുതര ആരോപണം.സോളാറില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് ബിജു ആരോപിക്കുന്നത്.ഇതില്‍ ഒരാള്‍ ഗണേഷിനായി പത്തനാപുരത്ത് പ്രചാരണത്തിനെത്തിയെന്നും സരിതയുമായുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഗണേഷിന്റെ കൈയ്യിലുണ്ടെന്നും ബിജു വിവാദ കത്തില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഭിഭാഷക നിഷയ്ക്ക് അയച്ച കത്തില്‍ ഗണേഷിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് .മാത്രമല്ല ബിജുവിന്റെ ആദ്യ ഭാര്യയായ രശ്മിയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്നും ബിജു ആവശ്യപ്പെടുന്നു.
ടീം സോളാറിനെ സഹായിക്കാനായി ഒരു കോടി ഉമ്മന്‍ചാണ്ടി വാങ്ങിയെന്നും ജാമ്യത്തിലിറങ്ങാന്‍ സഹയിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ബിജുവിന്റെ അവകാശവാദം.കക്കാനും നില്‍ക്കാനും ഉമ്മന്‍ചാണ്ടിയ്ക്കറിയാമെന്നും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ അദ്ദേഹം തയ്യാറാണോയെന്നും ബിജു കത്തില്‍ ചോദിക്കുന്നു.
ഏതായാലും മുമ്പ് ബിജുവിന്റെ ആരോപണത്തില്‍ കോയമ്പത്തൂരില്‍ സിഡി തപ്പി പോയ പോലീസ് ഇനിയുള്ള വെളിപ്പെടുത്തലില്‍ അത്ര ഗൗരവം കൊടുക്കില്ലെന്നതാണ് വസ്തുത!

Read more topics: biju,saritha,ganesh
English summary
New controversy ; Biju radhakrishnan against Ganeshkumar
topbanner

More News from this section

Subscribe by Email