Thursday January 23rd, 2020 - 3:55:pm
topbanner

ഇടുക്കിയിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ തീപിടിത്തം

RA
ഇടുക്കിയിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ തീപിടിത്തം

ഇടുക്കി :ഇടുക്കിയിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വന്‍ തീപിടിത്തം. ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളിന്‍റെ ഒന്നാം നിലയില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ രണ്ടാം നിലയില്‍ തീപിടുത്തമുണ്ടായത്. ഇവിടെ മറ്റ് കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ സൂക്ഷിച്ചിരുന്നു.1500 ഓളം ആളുകള്‍ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് വിവരം.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിവാഹ ചടങ്ങിനെത്തിയ ആളുകളെ മുഴുവന്‍ വേഗം സംഭവ സ്ഥലത്തു നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പീരുമേട് നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കട്ടപ്പനയില്‍ നിന്ന് രണ്ട് യൂണിറ്റ് കൂടി എത്തി മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: idukki, marriage function, fire
English summary
idukki marriage function fire
topbanner

More News from this section

Subscribe by Email