Saturday September 19th, 2020 - 8:34:am

നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബു കൂറുമാറി; ദിലീപിന് എതിരായ മൊഴി മാറ്റി

JB
നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബു കൂറുമാറി; ദിലീപിന് എതിരായ മൊഴി മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബു കൂറുമാറി. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴി ഇടവേള ബാബു മാറ്റി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രത്യേക കോടതിയില്‍ വിസ്താരത്തിനിടെയാണ് ഇടവേള ബാബു ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയതോടെ ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇന്നു വിസ്തരിക്കേണ്ടിയിരുന്ന, കാവ്യാ മാധവന്റെ അമ്മയെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. കേസില്‍ സാക്ഷിവിസ്താരം വരുംദിവസങ്ങളിലും തുടരും

 

English summary
idavala babu in actress attcked case
topbanner

More News from this section

Subscribe by Email