Monday August 19th, 2019 - 7:48:am
topbanner
topbanner

ഇഡലി പാത്രത്തിന്റെ അടപ്പില്‍ ബാലികയുടെ വിരല്‍ കുടുങ്ങി......അവസാനം കുട്ടിയ്ക്ക് രക്ഷയായത് ഇവർ

RA
ഇഡലി പാത്രത്തിന്റെ അടപ്പില്‍ ബാലികയുടെ വിരല്‍ കുടുങ്ങി......അവസാനം കുട്ടിയ്ക്ക് രക്ഷയായത് ഇവർ

കൊല്ലം: ഇഡലി പാത്രത്തിന്റെ അടപ്പില്‍ കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസുകാരിയുടെ വിരല്‍ കുടുങ്ങി. കളികാര്യമായതോടെ വീട്ടുകാര്‍ കുട്ടിയുമായി ചാമക്കടയിലുള്ള അഗ്‌നിരക്ഷാസേനാ ഓഫീസില്‍ എത്തി. ഇവര്‍ നടത്തിയ ശ്രമവും വിഫലമായതോടെ കടപ്പാക്കടയിലെ യൂണിറ്റില്‍ കൊണ്ടു വന്നു.

  മണിക്കൂറുകള്‍ക്കു ശേഷം വിരലിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ അടപ്പ് മുറിച്ചു മാറ്റി.കടപ്പാക്കട അഗ്‌നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഇ ഡൊമനികിന്റെ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച്‌ പാത്രം സാവധാനം മുറിച്ചു മാറ്റി.ഇന്നലെ രാവിലെ കൊല്ലം മരുത്തടി ചാത്തോലില്‍ കിഴക്കതില്‍ അനീഷിന്റെ മൂന്നര വയസ്സുള്ള മകളുടെ ചൂണ്ടു വിരല്‍ ഇഡലി പാത്രത്തിന്റെ അടപ്പില്‍ കുടുങ്ങിയത്.

Read more topics: idali pathram, baby finger
English summary
idali pathram baby finger
topbanner

More News from this section

Subscribe by Email