Wednesday January 20th, 2021 - 9:03:am

കണ്ണൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

jb
കണ്ണൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് ചമ്പാടില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടില്‍ കുട്ടികൃഷ്ണന്‍ ആണ് ഭാര്യ നിര്‍മ്മലയെ കൊലപ്പെടുത്തിയ ശേഷം വീട്ടു ടെറസില്‍ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നും കുട്ടികൃഷ്ണന് ഭാര്യ നിര്‍മ്മലയെ സംശയമായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കള്‍ വിദേശത്താണ്.

 

Read more topics: husband, killed, wife in kannur,
English summary
husband killed wife in kannur
topbanner

More News from this section

Subscribe by Email