Tuesday July 16th, 2019 - 1:53:pm
topbanner
topbanner

രണ്ടുവയസുകാരന്റെ കണ്‍മുന്നില്‍ വെച്ച്‌ ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

RA
രണ്ടുവയസുകാരന്റെ കണ്‍മുന്നില്‍ വെച്ച്‌ ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

നിലമ്പൂര്‍: രണ്ടുവയസുകാരന്റെ കണ്‍മുന്നില്‍ വെച്ച്‌ ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുതരമായി പരുക്കേറ്റ കൊല്‍ക്കൊത്ത ബര്‍ദ്ദമാന്‍ ജില്ല വടുവ ഗ്രൂത്തിലെ മുഹസിമ ഹാത്തുണി(21)നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

 സംഭവത്തില്‍ ഭര്‍ത്താവ് കൊല്‍ക്കൊത്ത സ്വദേശി ജൗഹീറുല്‍ ഇസ്ലാം (25)ആണ് പിടിയിലായത് . കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍ . 3 വര്‍ഷം മുമ്ബ് ഇരുവരുടെയും പ്രേമവിവാഹം നടന്നത് .രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട് ഇവര്‍ക്ക് .കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ദമ്ബതികള്‍ താമസിച്ചുവന്നിരുന്നത് .

 ഇന്നലെ ഉച്ചകഴിഞ്ഞ് 4.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . പെരുന്നാളായിട്ടും ഇന്നലെ വീട്ടില്‍ ഭക്ഷണമൊന്നും ഇല്ലായിരുന്നു. വൈകുന്നേരം നാലുമണിക്ക് വെറു കയ്യോടെയാണ് ജൗഹീറുല്‍ വീട്ടില്‍ എത്തിയത്. അതേ ചൊല്ലി ഇരുവരും കലഹം തുടങ്ങുകയും വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെടുകയും ചെയ്തു .

മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത് .വീട്ടില്‍ തടഞ്ഞുവച്ച ജൗഹീറുലിനെ എസ് ഐ കെ.കെ. ജയചന്ദ്രന്‍ എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി.

Read more topics: husband, attend, murder wife
English summary
husband attend murder wife
topbanner

More News from this section

Subscribe by Email