Sunday December 8th, 2019 - 2:39:am
topbanner

തൃശ്ശൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം : അന്വേഷണം പന്ത്രണ്ട് ടീമുകളായി തിരിഞ്ഞ്

Anusha unnikrishnan
തൃശ്ശൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം : അന്വേഷണം പന്ത്രണ്ട് ടീമുകളായി തിരിഞ്ഞ്

തൃശ്ശൂർ: ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പന്ത്രണ്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈസ്റ്റ് കോമ്പാറയില്‍ അറവ്ശാലയ്ക്ക് സമീപം പരേതനായ കൂനന്‍ പോള്‍സന്റെ ഭാര്യ ആലീസിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ ഡ്രോയിങ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകളില്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം ലക്ഷ്യമാക്കി നടത്തിയ കൊലപാതകത്തിലെ പ്രതികള്‍ക്ക് വേണ്ടി സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റൂറല്‍ എസ്.പി. വിജയകുമാര്‍, ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത്, ക്രൈം ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്ത് കര്‍ട്ടന്‍, മാറ്റ് എന്നിവയുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപ്പെട്ട ആലീസ് പക്ഷികളെ വളര്‍ത്തിയിരുന്നു. ഇവ വാങ്ങിക്കാന്‍ ആരെങ്കിലും വന്നിരുന്നുവോയെന്നും അന്വേഷിക്കുന്നുണ്ട്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന് രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതില്‍ പുറത്ത് നിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഡ്രോയിങ് മുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ആലീസിനെ കണ്ടത്. ഇന്നലെ രാവിലെ 11.30 തോടെ ഇന്‍ക്വസ്റ്റ് നടപടികളും ഫിംഗര്‍ പ്രിന്റ് വിദഗ്ധരുടെ പരിശോധനയും പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

തൃശ്ശൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും രാവിലെ തന്നെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ നായ സംഭവസ്ഥലത്ത് നിന്നും ഊരകം റോഡിലേക്കും പിന്നീട് തിരിച്ച് അറവുശാലയ്ക്ക് സമീപത്തേക്കും എത്തി. ആലീസിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തും. മക്കള്‍ : ധന്യ, സീമ, സ്മിത, അന്തോണീസ്. മരുമക്കള്‍ : നിക്‌സന്‍, ബോബി, ബൈജു, സ്റ്റെഫി.

Read more topics: Thrissur, murder
English summary
housewife killed in trissur: investigation into twelve teams
topbanner

More News from this section

Subscribe by Email