Wednesday September 23rd, 2020 - 5:49:pm

ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 12 ലേക്ക് മാറ്റി

Jikku Joseph
ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 12 ലേക്ക് മാറ്റി

കൊച്ചി: എ.കെ. ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കിയാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം.

ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തേ, കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൊതു പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന ഹര്‍ജി യഥാസമയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കക്ഷി ചേരല്‍ ഹര്‍ജി ഇല്ലെങ്കില്‍ പോലും കാര്യങ്ങള്‍ വിശദമായി പരിശോധിക്കപ്പെടുമെന്നും ജസ്റ്റീസ് സുനില്‍ തോമസ് വാക്കാല്‍ വ്യക്തമാക്കി. കേസില്‍ ശശീന്ദ്രനും വിവാദ ചാനല്‍ ജീവനക്കാരിക്കും എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സാവകാശം അനുവദിച്ചു. അതേസമയം ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണമെന്ന നിലപാടിലാണ് എന്‍സിപി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
honey trap case to be considered postpond on december-12
topbanner

More News from this section

Subscribe by Email