Friday September 25th, 2020 - 10:22:am

നഗ്‌നചിത്രം പകര്‍ത്തി കാറും പണവും തട്ടിയെടുത്തു; കൊച്ചിയില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റും കൂട്ടാളിയും അറസ്റ്റില്‍

JB
നഗ്‌നചിത്രം പകര്‍ത്തി കാറും പണവും തട്ടിയെടുത്തു; കൊച്ചിയില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റും കൂട്ടാളിയും അറസ്റ്റില്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: നഗ്നചിത്രം പകര്‍ത്തി കാറും പണവും തട്ടിയെടുത്തെന്ന കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. പാലാരിവട്ടം സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്.ജൂലിയും സംഘവും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. യുവാക്കളുടെ കൈയില്‍നിന്ന് അമ്പതിനായിരം രൂപ, ബെന്‍സ് കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇവര്‍ കൈക്കലാക്കിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂലിയുടെ ബ്യൂട്ടി പാര്‍ലറിലേക്ക് ജനുവരി 27-നാണ് പരാതിക്കാരായ രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തി.  കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും നഗ്‌നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും സംഘം തട്ടിയെടുത്തത്.

 

Read more topics: honey trap, arrest, kochi,
English summary
honey trap arrest in kochi
topbanner

More News from this section

Subscribe by Email