Sunday December 15th, 2019 - 8:45:pm
topbanner

തിരുവോണത്തിനും മദ്യശാലകള്‍ തുറക്കും; ബോണസ് 85,000 രൂപ; ഓണദിവസം 2,000 രൂപ അലവന്‍സ്

NewsDesk
തിരുവോണത്തിനും മദ്യശാലകള്‍ തുറക്കും; ബോണസ് 85,000 രൂപ; ഓണദിവസം 2,000 രൂപ അലവന്‍സ്

കൊച്ചി: മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവോണദിവസവും മദ്യശാലകള്‍ തുറക്കാന്‍ നിര്‍ദ്ദേശം. തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

്അന്നേദിവസം ജോലിക്കെത്തുന്നവര്‍ക്ക് 2,000 രൂപ അലവന്‍സായി നല്‍കാനും തീരുമാനമായി. മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്കോ എം.ഡി. എച്ച്. വെങ്കിടേഷ് എന്നിവരുമായാണ് വ്യാഴാഴ്ച യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് 85,000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വര്‍ഷമിത് 80,000 രൂപയായിരുന്നു. കൂടാതെ സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപയും അഡ്വാന്‍സായി ലഭിക്കും.

ഇതോടെ സി1, സി2, സി3 കാറ്റഗറിയില്‍പ്പെട്ട അബ്കാരി തൊഴിലാളികളുടെ കൈയില്‍ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വിപ്പേഴ്സിന് 1,000 രൂപയും ബോണസായി ലഭിക്കും.

സി.ഐ.ടി.യു. നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, സി.കെ. മണിശങ്കര്‍, എം.എം. വര്‍ഗീസ്, ഐ.എന്‍.ടി.യു.സി. നേതാക്കളായ സി.കെ. രാജന്‍, പി.യു. രാധാകൃഷ്ണന്‍, എ.ഐ.ടി.യു.സി. നേതാവ് ശങ്കര്‍ദാസ്, ബി.എം.എസ്. നേതാവ് ഓമനക്കുട്ടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
Hike in bonus, allowance for Kerala State Beverages Corporation
topbanner

More News from this section

Subscribe by Email