Tuesday October 15th, 2019 - 7:03:am
topbanner

പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ്; അതീവ ഗുരുതരമെന്ന് ഹൈക്കോടതി

JB
പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ്; അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ വിശദീകരണം തേടിയ കോടതി സിബിഐക്കും പിഎസ്സിക്കും സര്‍ക്കാരിനും നോട്ടീസയച്ചു. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പങ്കെടുത്ത കൊല്ലം സ്വദേശി ശ്രീകുമാര്‍, മലപ്പുറം സ്വദേശി സുബിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ നേതാക്കളാണ് കേസിലെ പ്രതികളെന്നും അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐക്ക് വിടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാര്‍ കായിക ക്ഷമതാ പരീക്ഷയില്‍ തോറ്റവരാണന്നും ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഹര്‍ജി പ്രശസ്തി മുന്‍നിര്‍ത്തിയാണെന്നും കേസ് ഫയല്‍ ചെയ്യും മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയെന്നും പൊതുജനങ്ങള്‍ക്കിടയില്‍ പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഹര്‍ജിയെന്നും പിഎസ്സി ആരോപിച്ചു.

 

Read more topics: highcourt, react on psc case,
English summary
highcourt react on psc case
topbanner

More News from this section

Subscribe by Email