Sunday February 23rd, 2020 - 1:32:pm
topbanner

സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

Anusha unni
സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ സിബിഎസ്‌ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദ്യാലയങ്ങളില്‍ നോട്ടീസ് നല്‍കിയോ അല്ലാതെയോ പ്രതിവാര പരിശോധനകള്‍ നടത്താനും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. സ്കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ഥികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോ. ആന്റണി സിറിയക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സിബിഎസ്‌ഇ സ്കൂളുകള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി എടുക്കുന്നുണ്ടെന്ന് ബോര്‍ഡ് അറിയിച്ചെങ്കിലും പരിശോധന ഒന്നും ഇല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ -എയ്ഡഡ് - അണ്‍ എയ്ഡഡ് മേഖലയില്‍ ഒരു നിയന്ത്രണവും ഇല്ലന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

English summary
highcourt order for decrease school bag weight
topbanner

More News from this section

Subscribe by Email