Tuesday September 29th, 2020 - 7:01:pm

ആ​ലു​വ മ​ണ​പ്പു​റം പാ​ലം അ​ഴി​മ​തി ​; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Anusha unni
ആ​ലു​വ മ​ണ​പ്പു​റം പാ​ലം അ​ഴി​മ​തി ​; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊ​ച്ചി: ആ​ലു​വ മ​ണ​പ്പു​റം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രാ​യ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രിനെതിരെ രൂക്ഷ വിമർശനവുമായി ഹൈ​ക്കോ​ട​തി​.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അ​ന്വേ​ഷ​ണ​ത്തി​നു​ള്ള അ​നു​മ​തി വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ക്കാ​നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ബ്രാ​ഹിം​കു​ഞ്ഞ് മു​ന്‍ മ​ന്ത്രി​യാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ ഫെ​ബ്രു​വ​രി 24ന് ​മു​ന്‍​പ് തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

2014ല്‍ ​ഇ​ബ്രാ​ഹിം കു​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ആ​ലു​വ മ​ണ​പ്പു​റ​ത്ത് സ്ഥി​രം ആ​ര്‍​ച്ച്‌ പാ​ലം നി​ര്‍​മി​ച്ച​ത്. ആ​റ് കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ കാ​രാ​ര്‍. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 17 കോ​ടി രൂ​പ​യ്ക്കാ​ണ്. പാ​ല​ത്തി​ന് ഉ​പ​യോ​ഗി​ച്ച നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ യാ​തൊ​രു വി​വ​ര​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ക്ക​ല്‍ ഇ​ല്ലെ​ന്നും 4.20 കോ​ടി രൂ​പ ഖ​ജ​നാ​വി​ന് ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Read more topics: kochi, high court, aluva manappuram
English summary
highcourt against aluva manappuram bridge scam
topbanner

More News from this section

Subscribe by Email