Wednesday November 20th, 2019 - 12:37:am
topbanner

യുഎപിഎ അറസ്റ്റ്; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

JB
യുഎപിഎ അറസ്റ്റ്; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ച കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം (യുഎപിഎ) അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് 14 ന് പരിഗണിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്ടെ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എന്‍.അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷകള്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷകള്‍ സെഷന്‍സ് കോടതി തള്ളിയത്.

നവംബര്‍ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലില്‍ വൈകിട്ട് 6.45 ന് സംശയാസ്പദമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ കണ്ടെന്നും കസ്റ്റഡിയില്‍ എടുത്ത ഇവരുടെ ബാഗില്‍നിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.

 

English summary
high court want explanation to government on uapa case
topbanner

More News from this section

Subscribe by Email