Sunday January 26th, 2020 - 10:47:am
topbanner

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്

JB
 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പഴയ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്. 2019 ലെ ലോക്സഭാ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015 ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഇപ്പോള്‍ കരട് വോട്ടര്‍ പട്ടികയായി നിശ്ചയിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാദാപുരം സ്വദേശി സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ആഷിഫ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ, 2015 ലെ വോട്ടര്‍ പട്ടിക നിശ്ചയിച്ചത് ഏകപക്ഷീയമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. 2015 ലെ വോട്ടര്‍ പട്ടിക അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ ആവശ്യം തള്ളി. എല്‍ഡിഎഫും യുഡിഎഫും 2019 ലെ വോട്ടര്‍ പട്ടിക ആധാരമാക്കി വേണം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ എന്ന് ആവശ്യപ്പെട്ടിരുന്നു.

2015 ലെ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക മാറ്റുമെന്നും ജില്ലാ തലത്തില്‍ പാര്‍ട്ടി നേതൃത്വങ്ങളുമായി സംസാരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

 

English summary
high court notice to election commission
topbanner

More News from this section

Subscribe by Email