Monday August 10th, 2020 - 2:12:pm

വാഹന പരിശോധനയുടെ പേരില്‍ ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിര്‍ത്തരുതെന്ന് ഹൈക്കോടതി

jb
 വാഹന പരിശോധനയുടെ പേരില്‍ ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിര്‍ത്തരുതെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിര്‍ത്തരുതെന്നും പൊലീസോ വെഹിക്കിള്‍ ഇന്‍സ്പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി വ്യക്തമാക്കുന്നു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലപ്പുറം രണ്ടത്താണിയില്‍ നടന്ന വാഹനാപകട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിര്‍ദേശം. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിര്‍ത്തരുതെന്നും പൊലീസോ വെഹിക്കിള്‍ ഇന്‍സ്പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി വ്യക്തമാക്കി. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വേണമെന്ന് വ്യക്തമാക്കിയ കോടതി പൊലീസും മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പും
സ്വീകരിക്കുന്നത് അറ് പഴഞ്ചന്‍ രീതികളാണെന്നും കുറ്റപ്പെടുത്തി. ഡിജിറ്റല്‍ ക്യാമറ, സര്‍വൈലന്‍സ് ക്യാമറ, മൊബൈല്‍ ക്യാമറ, വീഡിയോ ക്യാമറ എന്നിവ പരിശോധനക്ക് ഉപയോഗിക്കണം. ഹെല്‍മറ്റ് ഇല്ലെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുന്നവരെ കണ്ടെത്താന്‍ ക്യാമറ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

വാഹന പരിശോധനയുമായി ബന്ധപ്പെട്ട ഡിജിപിയുടെ 2012-ലെ സര്‍ക്കുലര്‍ ഇപ്പോഴും കടലാസില്‍ത്തന്നെ ഒതുങ്ങി നില്‍ക്കുന്ന ദയനീയ സ്ഥിതിയിലാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ സാങ്കേതിക സഹായത്തോടെ വാഹന പരിശോധന നടത്താന്‍ വിവരങ്ങള്‍ നല്‍കുന്നതാണ്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസിനും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അതനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

 

Read more topics: high court, helmate,
English summary
high court again react on helmate issue
topbanner

More News from this section

Subscribe by Email