Saturday January 25th, 2020 - 10:43:am
topbanner

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി

jb
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് കളമശേരി എസ്എംഐ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിഷ്യ ജോസഫാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഹര്‍ജിക്കാരി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിവൃത്തി തേടി പൊലീസിനെ സമീപിക്കാമെന്നും പൊലീസ് നടപടി എടുത്തില്ലങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കാമെന്നും കോടതി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹര്‍ജിക്കാരി ഹൈക്കോടതിയെ നേരിട്ട് സമീപിച്ചിരിക്കുകയാണന്നും അധികൃതര്‍ക്ക് പരാതി നല്‍കാതെ പുസ്തകം പിടിച്ചെടുക്കാന്‍ എങ്ങനെ നിര്‍ദേശിക്കാനാവുമെന്നും കോടതി ആരാഞ്ഞു. ഹര്‍ജി നിലനില്‍ക്കില്ലെന്നും അധികൃതര്‍ക്ക് പരാതി നല്‍കാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു.

പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും നിരോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പുരോഹിതരും ലൈംഗിക അരാജകത്വത്തില്‍ ഏര്‍പ്പെട്ട് സദാചാര വിരുദ്ധ ജീവിതം നയിക്കുകയാണെന്ന് പുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

പുസ്തകം സദാചാര ബോധത്തിനും മാന്യതയ്ക്കും നിരക്കാത്തതും പൊതുബോധത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണ്. കത്തോലിക്കാ സഭയെക്കുറിച്ച് പൊതുസമൂഹത്തിലുംപ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും സദാചാര ബോധമുള്ളവരിലും നേരായ ജീവിതം നയിക്കുന്നവര്‍ക്കിടയിലും തെറ്റായ സന്ദേശമാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഡിസംബര്‍ 17 ന് എറണാകുളം ടൗണ്‍ ഹാളിലാണ് പുസ്തക പ്രകാശനം. സിസ്റ്റര്‍ ലൂസി, ജസ്റ്റിസ് കെമാല്‍ പാഷ, എം.എന്‍.കാരശ്ശേരി, അഭിഭാഷകരായ ജയശങ്കര്‍, ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുക്കും. മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റര്‍ ലൂസിയെ സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സഭ പുറത്താക്കിയിരിക്കുകയാണ്.

 

Read more topics: high court, sister lucy, plea,
English summary
high court reject sister lucy against plea
topbanner

More News from this section

Subscribe by Email