Thursday May 28th, 2020 - 3:13:am

ലോക്ക് ഡൗണ്‍; നാളെ മുതല്‍ റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതല്‍ ശക്തമാക്കും

JB
ലോക്ക് ഡൗണ്‍; നാളെ മുതല്‍ റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതല്‍ ശക്തമാക്കും

തിരുവനന്തപുരം: നാളെ മുതല്‍ റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ റോഡുകളില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിസാരകാര്യങ്ങള്‍ക്ക് സത്യവാങ്മൂലം തയാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നല്‍കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിസാരകാര്യത്തിന് സത്യവാങ്മൂലമായി നിരത്തിലിറങ്ങിയാല്‍ കേസ് റജസ്റ്റര്‍ ചെയ്യാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

കോവിഡുമായോ ലോക്ക്ഡൗണുമായോ ബന്ധപ്പെട്ട് എപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യാനും ഡിജിപി നിര്‍ദേശം നല്‍കി.

English summary
high alert in check on tomorrow
topbanner

More News from this section

Subscribe by Email