Wednesday January 22nd, 2020 - 11:56:am
topbanner

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈബി ഈഡന്‍ എം.പി

Anusha Aroli
മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈബി ഈഡന്‍ എം.പി

കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈബി ഈഡന്‍ എം.പി. രാഷ്ട്രീയകോണോടുകൂടി ഈ സമരത്തെ ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് ഇവിടുത്തെ ജനങ്ങള്‍ക്ക് നീതിക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ സമരം നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇന്നും പൂര്‍ണമായും പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.

മരട് ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്‍കിയതിനെതിരേ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധത്തിലാണ്‌. ഒഴിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് തിരുവോണനാളില്‍ ഫ്‌ളാറ്റ് ഉടമകള്‍ നിരാഹാരമിരിക്കുന്നത്‌.

English summary
hibi edan MP supports marad flat owners
topbanner

More News from this section

Subscribe by Email