തിരുവനന്തപുരം: ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. എന്നാല്‍ ഇതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാന്‍ ശ്രമിക്കുക. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷ നല്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.