Monday March 30th, 2020 - 12:03:am
topbanner

പാലക്കാട് ചൂട് 38.5 ഡിഗ്രി കടന്നു

Anusha Aroli
പാലക്കാട് ചൂട് 38.5 ഡിഗ്രി കടന്നു

പാലക്കാട്: ജില്ലയില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചു. ഇക്കുറി ജനുവരി മുതല്‍ തന്നെ കനത്ത കടുത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ഇന്നലെ 38.5 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറഞ്ഞ ചൂട് 22.5 ഡിഗ്രിയും. പട്ടാമ്പിയില്‍ കൂടിയ താപനില 35.8 ഡിഗ്രിയും കുറഞ്ഞത് 19.2 ഡിഗ്രിയുമാണ്. ജനുവരി 20, 29, 31, ഫെബ്രുവരി 1, 3, 6, 12, 13 എന്നീ തീയതികളിലും മുണ്ടൂരില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രിയില്‍ എത്തിയിരുന്നു. പകല്‍ സമയം ചുട്ടുപൊള്ളുന്ന ചൂടാണ്. രാത്രിയും ചൂടിന് ശമനമില്ല.

കാലാവസ്ഥാ വ്യതിയാനംമൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനാരോഗ്യം അഡീ. ഡയറക്ടര്‍ അറിയിച്ചു. ചൂട് കൂടിയതിനെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഉയര്‍ന്ന ശരീര താപനില (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതമായി മാറിയേക്കാം.

സൂര്യാഘാതം മൂലം കുഴഞ്ഞു വീണാല്‍ അടിയന്തിര ചികിത്സ നല്‍കണം. ഇപ്രകാരം മരണപ്പെട്ടാല്‍ ആശുപത്രിയില്‍ എത്തിച്ച് സൂര്യാഘാതം കാരണമാണ് മരണമെന്ന് ഉറപ്പുവരുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

English summary
heavy tempoerature in palakkad district
topbanner

More News from this section

Subscribe by Email