Saturday September 19th, 2020 - 8:35:am

പാലക്കാട് ഉരുകുന്നു: ചൂട് വീണ്ടും 41 ഡിഗ്രി

Anusha Aroli
പാലക്കാട് ഉരുകുന്നു: ചൂട് വീണ്ടും 41 ഡിഗ്രി

പാലക്കാട്: തുടര്‍ച്ചയായ രണ്ടാം ദിവസവും ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ് ഇന്നലെ ഉയര്‍ന്ന ചൂട് 41 ഡിഗ്രിയിലെത്തിയത്. കുറഞ്ഞ ചൂട് 28 ഡിഗ്രി. ആര്‍ദ്രത 45 ശതമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലമ്പുഴയില്‍ 38.2 ഡിഗ്രിയാണ് കൂടിയ താപനില. കുറഞ്ഞത് 27.3 ഡിഗ്രിയും ആര്‍ദ്രത 33 ശമാനവും രേഖപ്പെടുത്തി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചൂട് 41 ഡിഗ്രിയില്‍ എത്തുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ചു വരെ തുടര്‍ച്ചയായി ആറ് ദിവസം ജില്ലയിലെ ഉയര്‍ന്ന ചൂട് 41 ഡിഗ്രി ആയിരുന്നു.

തുടര്‍ന്ന് രണ്ട് ദിവസങ്ങളില്‍ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിച്ചതോടെ ചൂടിന് നേരിയ ശമനം ഉണ്ടായി. വരും ദിവസങ്ങളില്‍ മഴ ലഭിക്കാതിരുന്നാല്‍ ഇനിയും ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

English summary
heavy temperature in palakkad mundoor
topbanner

More News from this section

Subscribe by Email