Tuesday October 15th, 2019 - 6:59:am
topbanner

ശക്തമായ മഴ; തൃശ്ശൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

RA
ശക്തമായ മഴ; തൃശ്ശൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തൃശ്ശൂര്‍: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇന്നും നാളെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം സെപ്റ്റംബര്‍ 9 വരെ, ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാലാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി, എല്ലാവിധ മുന്‍ കരുതലുകളും എടുക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.

തൃശ്ശൂര്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡുകളിലും, വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, നഗരത്തിലെ പ്രധാന, റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: heavy rain, trissur, yellow alert
English summary
heavy rain trissur yellow alert
topbanner

More News from this section

Subscribe by Email