Sunday October 20th, 2019 - 7:07:am
topbanner

ഡിവൈഎസ്പി ഹരികുമാറിന്റെ മരണം തിങ്കളാഴ്ച രാത്രി സംഭവിച്ചതാകാമെന്ന് റൂറല്‍ എസ്പി

RA
ഡിവൈഎസ്പി ഹരികുമാറിന്റെ മരണം തിങ്കളാഴ്ച രാത്രി സംഭവിച്ചതാകാമെന്ന് റൂറല്‍ എസ്പി

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്റെ മരണം തിങ്കളാഴ്ച രാത്രി സംഭവിച്ചതാകാമെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍. ഹരികുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് റൂറല്‍ എസ്പി വ്യക്തമാക്കുന്നത്.തിരുവനന്തപുരം കല്ലമ്ബലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെയ്യാറ്റിന്‍കര സ്വദേശി സനലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു ഡിവൈഎസ്പി ബി.ഹരികുമാര്‍. സനലിനെ ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഒളിവില്‍ പോയ ഡിവൈ.എസ്‌പിയെ പിടികൂടാന്‍ പൊലീസ് ഊര്‍ജ്ജിതമായി ശ്രമിച്ചിരുന്നില്ലെന്ന് തുടക്കം മുതല്‍ പരാതിയുണ്ടായിരുന്നു. പരമാവധി സംയമനം പാലിച്ച്‌ ഹരികുമാറിന് കീഴടങ്ങാനുള്ള അവസരമൊരുക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഇതിനിടെ ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്നാണ് പൊലീസ് ആദ്യം മുതല്‍ക്കേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് പ്രകാരം നാല് പേരെ ചോദ്യം ചെയ്യുകയുമുണ്ടായി.

Read more topics: harikumar, death, rural sp, statement
English summary
harikumar death rural sp statement
topbanner

More News from this section

Subscribe by Email