Wednesday January 20th, 2021 - 8:47:am

പ്ലസ് ടൂ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

RA
പ്ലസ് ടൂ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാർത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.

16 വയസുകാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പൊലീസിന് കൈമാറുകയായിരുന്നു.

Read more topics: haraz case, muslimleague ,arrest
English summary
haraz case muslimleague arrest
topbanner

More News from this section

Subscribe by Email