Friday August 7th, 2020 - 12:02:am

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പനി പരക്കുന്നു; 26 മരണം

JB
 സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പനി പരക്കുന്നു; 26 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എന്‍ 1 മരണം വ്യാപകമാകുന്നു. ഇതു വരെ 26 പേരാണ് രോഗ ബാധമൂലം മരണമടഞ്ഞത്. 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഴയുള്ള കാലാവസ്ഥയുമാണ് രോഗം വ്യാപകമാകുന്നതിന് പ്രധാന കാരണമായി പറയുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്നും നിരീക്ഷണം ശ്ക്തമാക്കിയെന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

Read more topics: h1n1, wider, in kerala,
English summary
h1n1 wider in kerala
topbanner

More News from this section

Subscribe by Email