Sunday September 26th, 2021 - 12:35:pm

കേരളത്തില്‍ വീണ്ടും എച്ച് 1 എന്‍ 1 പനി; കൊല്ലത്ത് ഒരാള്‍ മരിച്ചു

JB
കേരളത്തില്‍ വീണ്ടും എച്ച് 1 എന്‍ 1 പനി; കൊല്ലത്ത് ഒരാള്‍ മരിച്ചു

കൊല്ലം: എച്ച് 1 എന്‍ 1 ബാധിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് ഒരാള്‍ മരിച്ചു. കൊല്ലം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പാരിപ്പള്ളി സ്വദേശിനി ആമിനയാണ് മരണപ്പെട്ടത്. രണ്ട് ദിവസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആമിന മരണപ്പെട്ടത് എച്ച് 1 എന്‍ 1 ബാധിച്ചാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയില്‍ മാത്രം എച്ച് 1 എന്‍ 1 ബാധിച്ച് പത്ത് പേരാണ് മരണപ്പെട്ടത്. ഇതില്‍ പലരും സ്വയം ചികിത്സ നടത്താന്‍ ശ്രമിച്ചതും ആശുപത്രിയിലെത്താന്‍ വൈകിയതുമാണ് മരണത്തിനിടയാക്കിയത്. ഇപ്പോള്‍ വീണ്ടും എച്ച് 1 എന്‍ 1 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

 

Read more topics: h1n1, death, again, in kollam,
English summary
h1n1 death again in kollam
topbanner

More News from this section

Subscribe by Email