Sunday September 26th, 2021 - 12:21:pm

തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

JB
 തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എച്ച്1 എന്‍ 1 മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ജില്ലയില്‍ പതിനൊന്ന് പേര്‍ക്ക് രോഗബാധയുണ്ടായതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എച്ച്1 എന്‍ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി മുതല്‍ ഓക്ടോബര്‍ വരെ പതിനൊന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. ഓക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം തടയാനുള്ള ഏക മാര്‍ഗമായി നിര്‍ദേശിക്കുന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ മൂടാന്‍ ശ്രദ്ധിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം മാത്രമെ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

 

Read more topics: h1n1, alert, thrissur, district,
English summary
h1n1 alert at thrissur district
topbanner

More News from this section

Subscribe by Email