Saturday July 20th, 2019 - 9:33:pm
topbanner
topbanner

ഗുരുവായൂര്‍ ക്ഷേത്രോത്സവം ഞായറാഴ്ച തുടങ്ങും

fasila
ഗുരുവായൂര്‍ ക്ഷേത്രോത്സവം ഞായറാഴ്ച തുടങ്ങും

തൃശൂര്‍: പത്തുനാള്‍ നീളുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം ഞായറാഴ്ച തുടങ്ങും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2.88 കോടിയാണ് ഉത്സവത്തിനായി ദേവസ്വം വകയിരുത്തിയിട്ടുള്ളത്. 2.23 കോടി രൂപ പ്രസാദ ഊട്ടിനും പകര്‍ച്ചയ്ക്കുമായാണ് മാറ്റിവച്ചിട്ടുള്ളത്. പാചകത്തിനായി 18 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. വൈദ്യുത ദീപാലങ്കാരത്തിനായി 10.55 ലക്ഷം രൂപ വകയിരുത്തി. കലാപരിപാടികള്‍ക്കായി 22 ലക്ഷമാണ് കണക്കാക്കിയിട്ടുള്ളത്.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ആനയോട്ടത്തോടെയാണ് ഉത്സവച്ചടങ്ങുകള്‍ ആരംഭിക്കുക. രാത്രി എട്ടിനുശേഷം ഉത്സവം കൊടിയേറും. 2000 പേര്‍ക്ക് ഒരേസമയം ഉത്സവക്കഞ്ഞി കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഉത്സവ കഞ്ഞിയൊരുക്കുന്നത്. ഭക്തര്‍ക്ക് വിവരങ്ങള്‍ നല്‍കാനായി വരി നില്‍ക്കുന്നതിന്റെ വടക്കുഭാഗത്തായി ഏഴ് മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള എല്‍.ഇ.ഡി. വാള്‍ സ്ഥാപിക്കും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്ക് ഞായറാഴ്ച കഥകളിയോടെയാണ് തുടക്കമാകുക.

പി.എസ്.വി. നാട്യ സംഘത്തിന്റെ നേതൃത്വത്തില്‍ നളചരിതം ഒന്നാംദിവസം, ദുര്യോധന വധം എന്നീ കഥകള്‍ പുലരുംവരെ തുടരും. ഉത്സവത്തിന്റെ ആദ്യദിനം മുതല്‍ എട്ടാംദിനം വരെയാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അരങ്ങേറുക. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 10 വരെ കലാപരിപാടികള്‍ തുടരും. രാത്രി നടക്കുന്ന കലാപരിപാടികളില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ അരങ്ങിലെത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, എം.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: guruvayur, temple festival, 2019,
English summary
guruvayur temple festival will begins on sunday
topbanner

More News from this section

Subscribe by Email