Wednesday April 1st, 2020 - 1:27:am
topbanner

ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Anusha Aroli
ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശൂര്‍: ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഒന്നരമാസത്തിനുശേഷം ആന കിടക്കാനും എഴുന്നേല്‍ക്കാനും തുടങ്ങി. തീറ്റയെടുക്കലും പിണ്ഡം പോകുന്നതും സാധാരണ നിലയിലായി. പത്മനാഭന് അസുഖമായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയാണ് ദേവസ്വം നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അസമില്‍ നിന്നെത്തിയ വിദഗ്ദ്ധ ഡോക്ടര്‍ ആനയെ ചികിത്സിച്ചു. 24 മണിക്കൂറും നാല് ഡോക്ടര്‍മാരാണ് പരിശോധനയ്ക്കുള്ളത്. ഓരോ മണിക്കൂര്‍ ഇടവിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയായിരുന്നു പരിശേധന.

ആനയുടെ രക്തം പരിശോധിച്ച് 20 മിനിട്ടുള്ളില്‍ ഫലമറിയാനുള്ള സംവിധാനം ആനത്താവളത്തില്‍ പ്രത്യകം ഒരുക്കി. മണ്ണുത്തി വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിക്കല്‍ വിഭാഗത്തില്‍ മാത്രം ലഭ്യമായ ബ്ലഡ് ഗ്യാസ് അനലൈസര്‍ സംവിധാനമാണ് ഇതിനായി ഒരുക്കിയത്. ശീതീകരണത്തിനായി ആനത്താവളത്തില്‍ പ്രത്യക മുറി തയാറാക്കിയാണ്് പരിശോധന നടത്തിയത്.

Read more topics: thrissur, guruvayur padmanabhan,
English summary
guruvayur padmanabhan health condition
topbanner

More News from this section

Subscribe by Email