Sunday December 8th, 2019 - 4:01:am
topbanner

വൃശ്ചികപ്പുലരിയില്‍ ഗുരുവായൂരില്‍ ആയിരങ്ങള്‍

NewsDesk
വൃശ്ചികപ്പുലരിയില്‍ ഗുരുവായൂരില്‍ ആയിരങ്ങള്‍

തൃശൂര്‍: വൃശ്ചികപ്പുലരിയില്‍ ദര്‍ശന പുണ്യം തേടി ഗുരുവായൂരിലേക്ക് ആയിരങ്ങളെത്തി. ഗുരുവായൂരില്‍ ഇന്നലെ മണ്ഡലകാല പൂജകള്‍ക്കും തുടക്കമായിരുന്നു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നതുമുതല്‍ ഭക്തരുടെ അപൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. തദ്ദേശിയര്‍ക്കുപുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍കൂടിയെത്തിയതോടെ ക്ഷേത്രനഗരം ഭക്തജന തിരക്കിലകപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രത്യക വരി സംവിധാനം ആരംഭിച്ചു. കിഴക്കേനടയിലെ ജനറല്‍ വരിക്ക് സമീപമാണ് പ്രത്യേകവരി ക്രമീകരിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തര്‍ക്ക് പ്രാതല്‍ ഉള്‍പ്പെടെ പ്രസാദ ഊട്ടും ആരംഭിച്ചു. ഇതര സംസ്ഥാന അയ്യപ്പഭക്തര്‍ക്കായി പൊങ്കലും നല്‍കുന്നുണ്ട്.

ക്ഷേത്രത്തില്‍ കെട്ട് നിറക്കാനും മാലയിടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 14 ഗുരുസ്വാമിമാരാണ് കര്‍മനിരതരായിട്ടുള്ളത്. കെട്ടു നിറക്കാന്‍ 20 രൂപയും മാലയിടാന്‍ 10 രൂപയുമാണ് വഴിപാട് നിരക്ക്. മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് ഇനി മുതല്‍ ക്ഷേത്രനട വൈകിട്ട് ഒരുമണിക്കൂര്‍നേരത്തെ തുറക്കും. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 4.30നാണ് ക്ഷേത്ര നട തുറക്കുക. മണ്ഡല കാലം കഴിയുന്നത് വരെ 3.30നു തുറന്ന് തുടങ്ങും.

മണ്ഡലകാലത്ത് ആദ്യ മുപ്പത് ദിവസംക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലിക്ക് അഞ്ചു പ്രദക്ഷിണം പ്രത്യകതയാണ്. മൂന്ന് ആന, കോലം എന്നിവയോടെയാണ് എഴുന്നള്ളിപ്പ്. ഇടുതുടി,വീരാണം എന്നീ വിശേഷ വാദ്യങ്ങള്‍ അകമ്പടിയാവും. ഇത് മണ്ഡലകാല ശീവേലിയുടെ മാത്രം പ്രത്യേകതയാണ്. മണ്ഡലകാലം തുടങ്ങിയോതോടെ ഗുരുവായൂരപ്പന് പഞ്ചഗവ്യഅഭിഷേകം തുടങ്ങി.

പ്രത്യക കൂട്ടുകളോടെ തയാറാക്കിയ പഞ്ചഗവ്യം പ്രത്യേക പൂജകള്‍ നടത്തി ചൈതന്യപൂരിതമാക്കിയശേഷം ഉച്ചപൂജയ്ക്കുമുമ്പ് ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രിയാണ് ആദ്യ ദിവസം ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകവും ഉച്ചപൂജയും നിര്‍വ്വഹിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ക്ഷേത്രം ഓതിക്കന്മാരാണ് ഉച്ചപൂജ നടത്തുക. സാധാരണ ദിവസങ്ങളില്‍ക്ഷേത്രംമേല്‍ശാന്തിയാണ് ഉച്ചപൂജ നടത്താറുള്ളത്.

മണ്ഡലകാലത്ത് ഒതിക്കന്‍ കുടുംബങ്ങളായ മുന്നൂലം,പൊട്ടക്കുഴി,കക്കാട്,പഴയം എന്നിവിടങ്ങളിലെ കാരണവന്മാരാണ് ഉച്ചപൂജ നടത്തുക. മണ്ഡലം 41ാം ദിവസം കളഭാട്ടമാണ്. ഗുരുവായൂരപ്പന് ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും അഭിഷേകം നടത്തുന്നത് വര്‍ഷത്തില്‍ മണ്ഡല സമാപന ദിവസം മാത്രമാണ്.കോഴിക്കോട് സാമൂതിരി രാജാവിന്റെ വക വഴിപാടായാണ് കളഭാഭിഷേകം.

 

Read more topics: guruvayoor ,temple,
English summary
guruvayoor temple vrichikam day
topbanner

More News from this section

Subscribe by Email