Thursday August 13th, 2020 - 2:56:pm

അഹിന്ദുക്കളെയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന് സാമൂതിരി; പിന്തുണയേറുന്നു

NewsDesk
അഹിന്ദുക്കളെയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന് സാമൂതിരി; പിന്തുണയേറുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ഏറ്റവുമൊടുവില്‍  കോഴിക്കോട് സാമൂതിരിയാണ് അഹിന്ദുക്കളുടെ പ്രവേശനത്തെ അനുകൂലിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും കോഴിക്കോട് സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മയാണ് വ്യക്തമാക്കി.

ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല. അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതിനെ യോജിക്കുന്നില്ല.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി. നേരത്തെ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂരിതിയും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

Read more topics: Guruvayoor, temple, Hindu
English summary
Guruvayoor temple to allow non- Hindus
topbanner

More News from this section

Subscribe by Email