Thursday January 28th, 2021 - 8:32:pm

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് 46 കോടി 14 ലക്ഷം രൂപയുടെ പ്രസാദം പദ്ധതി :മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

NewsDesk
ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് 46 കോടി 14 ലക്ഷം രൂപയുടെ പ്രസാദം പദ്ധതി :മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അനുബന്ധ വികസനത്തിനും , സുരക്ഷയ്‍ക്കുമായി 46 കോടി 14 ലക്ഷത്തി ഇരുപതിനായിരം രൂപ പ്രസാദം പദ്ധതി പ്രകാരം, കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ച് ഉത്തരവായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ , അത്യാധുനിക സി.സി ടിവി നിരീക്ഷണ സംവിധാനം , ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനും സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.

കേരള ടൂറിസം ഇന്‍ഫ്രാസ്‍ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ നിയോഗിക്കുന്ന മോണിട്ടറിംഗ് കമ്മിറ്റി പദ്ധതി പുരോഗതി പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനസര്‍ക്കാരിലെ ടൂറിസം, ദേവസ്വം വകുപ്പുകളും, ഗുരുവായൂര്‍ ദേവസ്വവും , കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയും, ഗുരുവായൂര്‍ നഗരസഭയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പ്രസാദം പദ്ധതി അനുവദിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നൂറ് കോടി രൂപയാണ് പ്രസാദം പദ്ധതി പ്രകാരം ഗുരുവായൂര്‍ ക്ഷേത്രപരിസരവികസനത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. 

English summary
guruvayoor temple 46 crore prasadham project
topbanner

More News from this section

Subscribe by Email