Friday December 6th, 2019 - 10:53:am
topbanner

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും താലികെട്ടിനും അത്യപൂര്‍വ്വമായ തിരക്ക്

NewsDesk
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും താലികെട്ടിനും അത്യപൂര്‍വ്വമായ തിരക്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും താലികെട്ടിനും അത്യപൂര്‍വ്വമായ തിരക്ക്. നഗരം മണിക്കൂറുകളോളം തിരക്കില്‍ വീര്‍പ്പുമുട്ടി. ക്ഷേത്രപരിസരം ജനനിബിഡമായപ്പോള്‍ റോഡുകള്‍ വാഹനങ്ങളാല്‍ നിറഞ്ഞ അവസ്ഥയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മമ്മിയൂര്‍ ജഗ്ഷനിലും കിഴക്കേനടയിലും ഗതാഗതകുരുക്ക് രൂക്ഷമായി. ഇന്നര്‍ഔട്ടര്‍ റിംഗ് റോഡുകളും ഗതാഗതകുരുക്കിലമര്‍ന്നു. ചിങ്ങമാസത്തിലെ മുഹൂര്‍ത്തമേറെയുള്ള ഞായറാഴ്ച ആയതാണ് വിവാഹ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.

202 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. 701 കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി. ക്ഷേത്രദര്‍ശനത്തിന് മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയായിരുന്നു. ഉത്രാടം മുതല്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

Read more topics: guruvayoor, temple, marriage,
English summary
guruvayoor temple 202 marriage today
topbanner

More News from this section

Subscribe by Email