Sunday December 15th, 2019 - 10:08:am
topbanner

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു

RA
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു. പത്മനാഭന് ഒരു ലക്ഷവും വലിയ കേശവനും ഇന്ദ്രസെനും നന്ദനും മുക്കാല്‍ ലക്ഷം വീതവുമാണ് നിരക്ക്. സാധാരണ ദിവസങ്ങളിലാണ് ഈ നിരക്കെങ്കില്‍ പ്രത്യേക ദിവസങ്ങളില്‍ ലേലം ചെയ്യുന്നതിനുള്ള നിരക്ക് ഇതിന് മുകളിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൂര്‍വ്വാര്‍ജിത സ്വത്തുക്കള്‍ ഉപയോഗിച്ച് വേണം ആനകളെ പരിപാലിക്കുന്നതിനെന്നും വാടകയ്ക്ക് നല്‍കിയോ തൊഴിലെടുപ്പിച്ചോ ആനകളില്‍ നിന്നും വരുമാനമുണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ച് കൊണ്ടുള്ള കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഏക്കത്തുക വന്‍തോതില്‍ വര്‍ധിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം നിരക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്.

2015-ല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകളെ വാടകയ്ക്ക് നല്‍കുന്നത് വിലക്കി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇക്കഴിഞ്ഞ തൃശൂര്‍ പൂരം അടക്കമുള്ളവക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകളെ എഴുന്നെള്ളിപ്പിച്ചിരുന്നു. ഏക്കത്തുകയിലെ മല്‍സരം ആനയുടമകള്‍ തമ്മിലുള്ള കിടമല്‍സരവും ഉല്‍സവ സംഘാടകര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും വഴിവെച്ചതോടെ ഏക്കത്തുക ഏകീകരിക്കാന്‍ ആനയുടമ സംഘടന തന്നെ തീരുമാനിച്ചിരുന്നു.

English summary
guruvayoor devasowm boardelephant
topbanner

More News from this section

Subscribe by Email