Friday February 21st, 2020 - 5:03:pm
topbanner

കൊല്ലത്ത് പൊലീസുകാര്‍ക്ക് നേരേ വടിവാള്‍ വീശി ഗുണ്ടാവിളയാട്ടം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതിയെ പിടിച്ച് പൊലീസ്‌

JB
 കൊല്ലത്ത് പൊലീസുകാര്‍ക്ക് നേരേ വടിവാള്‍ വീശി ഗുണ്ടാവിളയാട്ടം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതിയെ പിടിച്ച് പൊലീസ്‌

കൊല്ലം ഉമയനല്ലൂരില്‍ പട്ടാപ്പകല്‍ പൊലീസുകാര്‍ക്ക് നേരേ ഗുണ്ടാവിളയാട്ടം. പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിന് നേരേയാണ് ആക്രമണമുണ്ടായത്.വീടുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം ഉമയനല്ലൂര്‍ പള്ളിക്ക് സമീപം എത്തി പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് പൊലീസിനുനേരെ ഇയാള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വടിവാള്‍ ചുഴറ്റിയപ്പോഴായിരുന്നു പൊലീസുകാരന് വെട്ടേറ്റത്. പിന്നാലെ ഇയാള്‍ പൊലീസിന് നേരേ മരക്കഷ്ണം വലിച്ചെറിയുകയും ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉമയനല്ലൂര്‍ കുടിയിരുത്തുവയല്‍ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ സമീപത്തെ ഉമയനല്ലൂര്‍ കനാലിനകത്തേക്ക് കയറി ഒളിച്ചു. പൊലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടും ഇയാളെ പുറത്തെത്തിക്കാനായില്ല. പിന്നീട് കൂടുതല്‍ പൊലീസ് സൈന്യവും ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ എഎസ്ഐ ബിജുവിന്റെ നില ഗുരുതരമല്ല.

 

Read more topics: gunda attack, police, kollam,
English summary
gunda attack to police in kollam
topbanner

More News from this section

Subscribe by Email