Tuesday February 18th, 2020 - 8:50:am
topbanner

പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

JB
പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പരസ്പരം ഏറ്റുമുട്ടി സര്‍ക്കാരും ഗവര്‍ണറും. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ അറിയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇതു ശരിയായില്ലെന്നും ഗവര്‍ണര്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അഭിപ്രായം ആവശ്യമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് യാത്ര ഒഴിവാക്കിയിരിക്കുകയാണ് ഗവര്‍ണര്‍. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് ഗവര്‍ണര്‍ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാന്‍ താനില്ലെന്നും എന്നാല്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഞാനാണെന്നിരിക്കെ പ്രോട്ടോകോള്‍ പ്രകാരം തന്നെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തിന് മേല്‍ റസിഡന്റ്മാരില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ നാട്ടുരാജ്യങ്ങള്‍ക്ക് മുകളില്‍ ബ്രിട്ടീഷുകാര്‍ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സര്‍ക്കാരിന് മുകളില്‍ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.

 

English summary
governor want report chief secretory on citizenship amendment act
topbanner

More News from this section

Subscribe by Email