Tuesday February 18th, 2020 - 8:26:am
topbanner

ഇന്ത്യ പീഡ‍ിപ്പിക്കപ്പെട്ടവരുടെ അ​ഭ​യ​കേ​ന്ദ്രം : ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

Anusha unni
ഇന്ത്യ പീഡ‍ിപ്പിക്കപ്പെട്ടവരുടെ അ​ഭ​യ​കേ​ന്ദ്രം : ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് റി​പ്പ​ബ്ലി​ക് ദിന സ​ന്ദേ​ശ​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റേയും പേ​രി​ല്‍ ആ​രേ​യും മാ​റ്റി​നി​ര്‍​ത്തു​ന്ന​ത​ല്ല ഇ​ന്ത്യ​യു​ടെ സ്വ​ത്വം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇ​ന്ത്യ എ​ന്നും വൈ​വി​ധ്യ​ത്തെ ആ​ദ​രി​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പീഡനമേറ്റവർക്ക് എല്ലാകാലത്തും ഇന്ത്യ അഭയം നൽകിയിട്ടുണ്ടെന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പ്രശംസിച്ചു.

പ്രൈമറിതലം മുതൽ സംസ്ഥാനത്ത് നൽകി വരുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും ഗവർണർ പരാമർശിച്ചു. കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും പ്രവാസികൾക്ക് ലോക്‌സഭ നൽകുന്ന പിൻതുണ വളരെ മികച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും അദ്ദേഹം അനുകൂലിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍ഡിയത്തിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

English summary
governor talking about india in thiruvananthapuram republic parade
topbanner

More News from this section

Subscribe by Email