Sunday August 25th, 2019 - 8:37:pm
topbanner
jeevanam

മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നു: ഗവര്‍ണര്‍ പി. സദാശിവം

JB
മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി  നേരിടുന്നു: ഗവര്‍ണര്‍ പി. സദാശിവം

കോട്ടയം -  മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നതായി ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം. കോട്ടയം പ്രസ്‌ക്ലബ് കെട്ടിടത്തിലെ പുതിയ നിലയുടെ ഉദ്ഘാടനവും ജേണലിസം സ്‌കൂളിന്റെ 20-ാമത് വാര്‍ഷികവും ഇദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്യസ്വഭാവമുളള വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും യഥാര്‍ഥ വസ്തുതകളെ മൂടിവയ്ക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പന ചരക്കാകുമ്പോള്‍ മാധ്യമ ധാര്‍മികത വിപണി സമ്മര്‍ദങ്ങളുടെ വെല്ലുവിളി നേരിടുന്നു.

ഡിജിറ്റല്‍വല്‍ക്കരണം മാധ്യമങ്ങള്‍ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കി. ഇത് പലരും ദുരുപയോഗപ്പെടുത്തുന്നു. അത് വിശ്വാസ്യത, ധാര്‍മികത, നിയമപരമായ പ്രശ്നങ്ങള്‍ നേരിടുന്നു.വ്യാജ ഹര്‍ത്താല്‍ പ്രഖ്യാപനത്താല്‍ പല ജില്ലകളും നിശ്ചലമാകുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും അത് തുറന്നുകാട്ടുകയും ചെയ്യും.സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഉത്തരവാദിത്തത്തോടെയുളള സമീപനം ആവശ്യമാണ്.  യുവജനതയെ ബോധവല്‍ക്കരിക്കാനായി ജേണലിസം സ്‌കൂള്‍ മുന്‍കൈ എടുത്ത്് പ്രചാരണം നടത്തണം. 

കേന്ദ്രതൊഴില്‍ നയത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ  ആശങ്കകള്‍ പരിഹരിക്കുന്നതിന്് പ്രധാനമന്ത്രിയോടും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയോടും ആശയവിനിമയം നടത്താന്‍ ഗവര്‍ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താം. തനിക്ക്് ഇമെയിലില്‍ അടക്കം ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാറുണ്ട്്. 

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ റിപ്പോര്‍ട്ടിംഗിംന്് പ്രത്യേക സ്ഥലവും സൗകര്യങ്ങളും ഒരുക്കാന്‍ ഹൈക്കോടതിയും സുപ്രീംകോടതിയിലും ജഡ്ജിയായിരിക്കെ സ്വീകരിച്ച നടപടികളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായുളള ഊഷ്മള ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനുജോര്‍ജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ് യാഡ്് ഓഡിറ്റ് കമ്മറ്റി ചെയര്‍മാന്‍ ബി. രാധാകൃഷ്ണമേനോന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.എന്‍. സമ്പത്ത്കുമാര്‍, കെയുഡബ്ലൂജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, പ്രസ്‌ക്ലബ് സെക്രട്ടറി എസ്. സനില്‍ കുമാര്‍, ട്രഷറര്‍ റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബിന്റെ ഉപഹാരം ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, ഗവര്‍ണറുടെ പത്നി സരസ്വതി സദാശിവം എന്നിവര്‍ സന്നിഹിതരായിരുന്ന

English summary
governor p sadasivam talking about media
topbanner

More News from this section

Subscribe by Email