Tuesday February 25th, 2020 - 5:09:am
topbanner

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടില്ലെന്ന് ഗവര്‍ണ്ണര്‍; തീരുമാനം ഭരണഘടനാ അനുസൃതമെന്ന് കോണ്‍ഗ്രസ്

JB
 വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടില്ലെന്ന് ഗവര്‍ണ്ണര്‍; തീരുമാനം ഭരണഘടനാ അനുസൃതമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാരും ഗവര്‍ണറുമായുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടി തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി എസി മൊയ്തീനെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ലെന്ന് മന്ത്രി പറഞ്ഞു വാര്‍ഡ് വിഭജനമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. സര്‍ക്കാരിന്റേത് നീതിപൂര്‍വമായ നിലപാടാണെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സഭയില്‍ നിയമം പാസാക്കിയാലും ഒപ്പുവയ്ക്കേണ്ടത് ഗവര്‍ണറെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ഓര്‍ഡിനന്‍സ് തയ്യാറാക്കിയത് അശാസ്ത്രീയവും രാഷ്ട്രീയ താത്പര്യങ്ങളോടെയുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇനിയെങ്കിലും വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു

 

Read more topics: governor, ordinance, congress,
English summary
governor not sign in ordinance
topbanner

More News from this section

Subscribe by Email