Monday November 18th, 2019 - 12:30:pm
topbanner

ദുരിതബാധിതർക്ക് ആശ്വാസവാക്കുമായി മുഖ്യമന്ത്രി; നിങ്ങൾക്കൊപ്പം സർക്കാരുണ്ട്

RA
ദുരിതബാധിതർക്ക് ആശ്വാസവാക്കുമായി മുഖ്യമന്ത്രി; നിങ്ങൾക്കൊപ്പം സർക്കാരുണ്ട്

കൊച്ചി : പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസം പകർന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും നിങ്ങൾക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദുരിതാശ്വാസ മേഖലകള്‍ സന്ദര്‍ശിച്ച് കേരളത്തിന് പിന്തുണ അറിയിച്ചു. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.‌

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്ബാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.

Read more topics: government, support, people
English summary
government support people
topbanner

More News from this section

Subscribe by Email