Friday August 23rd, 2019 - 11:24:pm
topbanner
topbanner

പുന്നമടയിലെ ഓളപ്പരപ്പുകളില്‍ തുഴയെറിയാന്‍ ഇത്തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

JB
പുന്നമടയിലെ ഓളപ്പരപ്പുകളില്‍ തുഴയെറിയാന്‍ ഇത്തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

ആലപ്പുഴ: നെഹ്‌റു ട്രോഫിയില്‍ പുന്നമടയിലെ ഓളപ്പരപ്പുകളില്‍ തുഴയെറിയാന്‍ ഇത്തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ആയാപറമ്പ് വലിയ ദിവാന്‍ ചുണ്ടനിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കന്നി അങ്കത്തിനിറങ്ങുന്നത്. സിവില്‍ സര്‍വീസ് ബോട്ട് ക്ലബ്ബെന്ന പേരില്‍ നെഹ്‌റു ട്രോഫിക്കായി തുഴയേന്തുന്ന മുഴുവന്‍ പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്തെ വിവിധ വകുപ്പ് തലങ്ങളില്‍ നിന്നും കായികക്ഷമതാ പരിശോധനക്ക് ശേഷമായിരിക്കും തുഴച്ചില്‍ക്കാരെ തെരഞ്ഞെടുക്കുക. കായികക്ഷമതാ പരിശോധന ജൂലൈ 24, 25 തിയതികളിലായി പുന്നമടയില്‍ നടക്കും.

നെഹ്‌റു ട്രോഫിയില്‍ പങ്കെടുക്കുന്ന വള്ളങ്ങളില്‍ ഏറെ പേരും പെരുമയും അവകാശപ്പെടാനുള്ള വള്ളമാണ് ആയാപറമ്പ് വലിയദിവാന്‍ എന്ന ജലരാജാവ്. പഴയ വള്ളം വിറ്റതിന് ശേഷം 2016ല്‍ പുതിയതായി നീറ്റിലിറക്കിയ ചുണ്ടനാണിത്. കോഴിമുക്ക് ഉമാമഹേശ്വരന്‍ ആചാരിയാണ് ചുണ്ടന്റെ ശില്പി. ആലപ്പുഴ എ.ഡി.എം ഐ.അബ്ദുള്‍ സലാമാണ് ഉദ്യോഗസ്ഥരുടെ ടീമിന്റെ ക്യാപ്റ്റന്‍. ജല ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനായ ടി എസ് സുനില്‍കുമാറാണ് ബോട്ട് ക്ലബിന്റെ ലീഡിംഗ് ക്യാപ്റ്റന്‍. വിവിധ വകുപ്പുകളിലെ മേലധികാരികളാണ് സബ്ബ് കമ്മിറ്റികളുടെ ചുമതല വഹിക്കുന്നത്.

 

 

English summary
government employees participating in nehru trophy boat race
topbanner

More News from this section

Subscribe by Email